ക്യാമ്പയിനുകള്‍


സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കിയ നവകേരളമാര്‍ച്ചിന് തിരുവനന്തപുരത്ത് പ്രൌഡഗംഭീരമായ സമാപനം.


കേരളീയര്‍ക്ക് ഓണം ഉണ്ണാന്‍ സി.പി.എം വിളവെടുക്കുന്നത് 1500 ഏക്കറിലെ ജൈവ പച്ചക്കറികള്‍. വ്യക്തികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘങ്ങളും കൂടി ചേരുമ്പോള്‍ കണക്കുകള്‍ ഇതിലേറെയാകും. തിരുവനന്തപുരത്ത് കാട്ടാക്കടയിലും ആലപ്പുഴ മാരാരിക്കുളത്തെ പഞ്ചാരമണലിലും ആലുവയിലെയും പാലക്കാട്ടെയും ഇഷ്ടികക്കളങ്ങളിലും തൃശൂര്‍ വടക്കാഞ്ചേരിയിലെ പൊക്കാളി പാടങ്ങളിലും കണ്ണൂരും അടക്കം 14 ജില്ലകളും ജൈവപച്ചക്കറി വിളവെടുപ്പിന്‍െറ അന്തിമ തയാറെടുപ്പിലാണ്. സംസ്ഥാനത്താകെ പച്ചക്കറി വില്‍പനക്കായി ആയിരം സ്റ്റാളുകള്‍ തയാറായിക്കഴിഞ്ഞു. അതേസമയം ആലപ്പുഴയില്‍ അടക്കം പ്രധാന ഉല്‍പാദനകേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ നേരിട്ടത്തെി പച്ചക്കറികള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിച്ചതോടെ പുറം വിപണികള്‍ക്ക് പകരം സ്വന്തം ജില്ലകളില്‍ മാത്രമായി വില്‍പന കേന്ദ്രീകരിക്കേണ്ട അവസ്ഥയാണ്.


സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ 11ന് മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി തലസ്ഥാനത്ത് വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.


വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്‌ക്കും മത്സ്യസമ്പത്ത്‌ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും സി.പി.ഐ (എം) കേരളത്തില്‍ ആഗസ്റ്റ്‌ 11-ന്‌ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന കുടുംബയോഗങ്ങള്‍ ആഗസ്റ്റ്‌ 1-ന്‌ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 30,000 കുടുംബയോഗങ്ങളാണ്‌ സംഘടിപ്പിക്കാന്‍ പോകുന്നത്‌.


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh