ജില്ലയിലെമ്പാടും ലോക്കലടിസ്ഥാനത്തിലും ബൂത്തടിസ്ഥാനത്തിലും സംഘാടക സമിതികള്‍ രൂപീകരിച്ച് വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ബൂത്തടിസ്ഥാനത്തിലുള്ള കുടുംബയോഗങ്ങള്‍ ജില്ലയിലാകമാനം ആരംഭിച്ചുകഴിഞ്ഞു. ജീവിതദുരിതങ്ങളും ഭാവിപ്രതീക്ഷകളും പങ്കുവച്ച് ആയിരങ്ങളാണ് കുടുംബയോഗങ്ങളില്‍ അണിചേരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയും വന്‍കിട താല്‍പ്പര്യങ്ങള്‍മാത്രം സംരക്ഷിക്കുന്ന നയങ്ങളും കുടുംബയോഗങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ദുരിതക്കയത്തില്‍നിന്നുള്ള മോചനം പോരാട്ടത്തിലൂടെമാത്രമേ സാധ്യമാകൂ എന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ജില്ലയില്‍ അയ്യായിരത്തിലധികം കുടുംബയോഗങ്ങള്‍ ആഗസ്ത് അഞ്ചിനകം പൂര്‍ത്തിയാകും. പ്രാദേശിക സംഘാടകസമിതികള്‍ രൂപീകരിച്ച് ജനകീയ പ്രതിരോധം ബഹുജനസമരമാക്കിമാറ്റാനുള്ള തയ്യാറെടുപ്പുകള്‍ ലോക്കലടിസ്ഥാനത്തില്‍ നടന്നുവരുന്നു.
സിപിഐ എം 11ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരത്തിനായി തലസ്ഥാനത്ത് സംഘാടകസമിതി രൂപീകരിച്ചു
സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ 11ന് മഞ്ചേശ്വരം മുതല്‍ രാജ്ഭവന് വരെ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി തലസ്ഥാനത്ത് വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

CPIM TVM DC
Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.
Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com