പ്രക്ഷോഭങ്ങള്‍


കാട്ടാക്കട -തിരുവനന്തപുരം റോഡിൽ പേയാട് മുതൽ കാട്ടാക്കട വരെയുള്ള തകർന്ന റോഡ്‌ ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് സി പി ഐ എം വിളപ്പിൽ ,കാട്ടാക്കട എരിയകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6 സ്ഥലങ്ങളിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തും.


തദ്ദേശഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അടിച്ചേല്‍പ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ പ്രതിഷേധമിരമ്പി. എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ മാര്‍ച്ചിലും ധര്‍ണയിലും പതിനായിരങ്ങള്‍ അണിചേര്‍ന്നു.

11 August 2015   |    Written by    |   Published in Struggles
Rate this item
(1 Vote)

വിലക്കയറ്റത്തിനും, അഴിമതിക്കും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുമെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരത്തിനു തുടക്കമായി. കാസര്‍ഗോഡ് മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ നീളത്തില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരാണ് പ്രതിരോധ സമരത്തില്‍ അണിനിരക്കുക. സിപിഐഎം പിബി അംഗങ്ങള്‍, കേന്ദ്ര-സംസ്ഥാന സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ വിവിധ ജില്ലകളില്‍ ജനകീയ പ്രതിരോധ സമരത്തിന് നേതൃത്വം നല്‍കുന്നു. പാര്‍ട്ടി അംഗങ്ങള്‍ അനുഭാവികള്‍ മുതല്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തില്‍ കൈകോര്‍ക്കും.

11 August 2015   |    Written by    |   Published in Struggles
Rate this item
(1 Vote)

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധത്തിനായി ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തിതുടങ്ങി. വൈകിട്ട് നാലിന് പ്രതിരോധം തുടങ്ങും. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ധര്‍ണാ കേന്ദ്രങ്ങളിലേക്ക് നീങ്ങി തുടങ്ങി. ചെങ്കൊടിയേന്തി പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ പ്രതിരോധത്തിനെത്തുന്നത്. ഉച്ചയോടെതന്നെ റോഡിലെങ്ങും ചെറിയ പ്രകടനങ്ങള്‍ എത്തിതുടങ്ങിയിരുന്നു.


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh