ലേറ്റസ്റ്റ് വാര്‍ത്തകള്‍


സ്ത്രീകളുടെ ക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകുന്ന "വേണം ഒരു സ്ത്രീ പക്ഷ കേരളം"

15 January 2016   |    Written by    |   Published in Latest News
Rate this item
(0 votes)

അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം. മാര്‍ച്ച് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ അധ്യക്ഷനായി.


 കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥിയെ ആക്രമിച്ച് മുടിമുറിച്ച സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ കൊല്ലയില്‍ ഡിവിഷനില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ട എല്‍ സതികുമാരിയുടെ മുടിയാണ് അക്രമികള്‍ കത്തികൊണ്ട് മുറിച്ചെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഇവര്‍ മത്സരിച്ചുവെന്ന കാരണത്താല്‍ സിപിഐ എമ്മിന്റെ തലയില്‍ കുറ്റം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസുകാരും മനോരമപത്രവും നടത്തുന്നത്. ആക്രമണത്തിന് ഇരയായ സ്ത്രീ പറയുന്ന വസ്തുതകള്‍പോലും പരിശോധിക്കാതെയാണ് സിപിഐ എമ്മിനെതിരെ നുണപ്രചാരണം നടത്തുന്നത്.


തലസ്ഥാന ജില്ലയില്‍ എല്‍.ഡി.എഫിന് അഭിമാനാര്‍ഹമായ വിജയമാണ് നേടാനായത്. കഴിഞ്ഞ തവണ യു.ഡി.എഫ് നേതൃത്വം നല്‍കിയ ജില്ലാ പഞ്ചായത്തില്‍ ഇത്തവണ 26 ഡിവിഷനുകളില്‍ 19 ഡിവിഷനുകളിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്തും എല്‍.ഡി.എഫിന് വിജയിക്കാനായി. ആകെ 73 ഗ്രാമപഞ്ചായത്തുകളില്‍ 50 ഗ്രാമപഞ്ചായത്തുകളുടെയും ഭരണനേതൃത്വം എല്‍.ഡി.എഫിനാണ്‌. ജില്ലയിലെ മുഴുവന്‍ മുന്‍സിപ്പാലിറ്റികളിലും എല്‍.ഡി.എഫിന് വിജയം നേടാനായി.


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh