പത്രക്കുറിപ്പുകള്‍


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളായി എം.ആര്‍.എ സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് മൂലം രോഗികള്‍ നെട്ടോട്ടമോടുകയാണെന്നും, ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ഉണ്ടാകുവാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

20 November 2015   |    Written by    |   Published in Press Releases
Rate this item
(0 votes)

തലസ്ഥാനജില്ലയില്‍ ചരിത്രവിജയം സമ്മാനിച്ച് ഇടതുപക്ഷ സാരഥികളെ തദ്ദേശഭരണസമിതികളുടെ സാരഥികളാക്കിയ ജനതയെ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അഭിവാദ്യംചെയ്തു.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങുകയും, കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്ത യു.ഡി.എഫും കോണ്‍ഗ്രസും തങ്ങളുടെ വിഴുപ്പുഭാണ്ഡം സി.പി.ഐ(എം) നു മേല്‍ കെട്ടിവയ്ക്കാന്‍ നടത്തുന്ന പാഴ്ശ്രമം പരിഹാസ്യമാണെന്നും, അവജ്ഞയോടെ തള്ളിക്കളയണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

06 November 2015   |    Written by    |   Published in Press Releases
Rate this item
(0 votes)

ആര്‍എസ്എസ്-ബിജെപി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ നാരായണന്‍നായരുടെ രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. രാവിലെ 9ന് നാരായണന്‍നായരുടെ സ്മൃതിമണ്ഡപത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് പാലിയോട് ജങ്ഷനില്‍ അനുസ്മരണയോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പടിവാതില്‍ക്കലെത്തിയ ഫാസിസത്തെ അവഗണിച്ച് പ്രതിരോധിക്കാന്‍ താമസിച്ചാല്‍ നന്മയുടെ കുലത്തെ അതു വിഴുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh