പത്രക്കുറിപ്പുകള്‍

ജില്ലയിലെമ്പാടും ആര്‍.എസ്.എസ് തേര്‍വാഴ്ച ഗുണ്ടാ പിരിവ്, ഭീഷണി, ആക്രമണം പോലീസ് നിഷ്ക്രീയം ശക്തമായ നടപടി വേണം

ജില്ലയിലെമ്പാടും ആര്‍.എസ്.എസും, ബി.ജെ.പിയും കച്ചവടക്കാരെയും, നാട്ടുകാരെയും ഭീഷണിപ്പെടുത്തി വന്‍തോതില്‍ പണപ്പിരിവ് നടത്തുകയും, വ്യാപക ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നത് മൂലം ജനങ്ങള്‍ ഭയവിഹ്വലരായിരിക്കുകയാണെന്നും നിഷ്ക്രീയത്വം വെടിഞ്ഞ് ശക്തമായ പോലീസ് നടപടി ഉടന്‍ ഉണ്ടാകണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധത്തിനായി ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തിതുടങ്ങി. വൈകിട്ട് നാലിന് പ്രതിരോധം തുടങ്ങും. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ധര്‍ണാ കേന്ദ്രങ്ങളിലേക്ക് നീങ്ങി തുടങ്ങി. ചെങ്കൊടിയേന്തി പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ പ്രതിരോധത്തിനെത്തുന്നത്. ഉച്ചയോടെതന്നെ റോഡിലെങ്ങും ചെറിയ പ്രകടനങ്ങള്‍ എത്തിതുടങ്ങിയിരുന്നു.

എംസി റോഡില്‍ അങ്കമാലിമുതല്‍ കേശവദാസപുരംവരെ 241 കിലോമീറ്ററും, വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, ഇടുക്കിയില്‍ 75 കിലോമീറ്ററും ജനകീയ പ്രതിരോധ ധര്‍ണ സംഘടിപ്പിക്കും. ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ധര്‍ണ നടത്തുന്നത്. നാലിനാരംഭിക്കുന്ന പ്രതിരോധത്തില്‍ 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും.അഞ്ചിന് പ്രതിരോധം അവസാനിപ്പിക്കും.

ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും.ഇങ്ങേയറ്റം തിരുവനന്തപുരത്ത് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അണിചേരും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും രാജ്ഭഭവന് മുന്നില്‍ പങ്കെടുക്കും.

പ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ലഘുലേഖാവിതരണവും കുടുംബയോഗങ്ങളും കാല്‍നടജാഥകളും പോസ്റ്ററും ചുവരെഴുത്തുമായി ദിവസങ്ങള്‍ക്കുമുമ്പുതന്നെ നാടുണര്‍ന്നുകഴിഞ്ഞു. കുടുംബയോഗങ്ങളിലും കാല്‍നടജാഥകളിലും ആയിരങ്ങളാണ് അണിനിരന്നത്. നാടിന്റെ മുക്കിലുംമൂലയിലുംവരെ സഞ്ചരിച്ച കാല്‍നടജാഥകളെ പുതിയ തലമുറ ആവേശത്തോടെ സ്വീകരിച്ചു. നൂതനമായ സമരപ്രചാരണരീതികള്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചെങ്കനല്‍ എന്ന ഹ്രസ്വചിത്രത്തിനും വന്‍ സ്വീകരണം ലഭിച്ചു.

- See more at: http://deshabhimani.com/news-kerala-all-latest_news-491172.html#sthash.ng7DOyZE.dpuf
ശ്രീകൃഷ്ണ ജയന്തിയുടെയും ഘോഷയാത്രയുടെയും മറവില്‍ നഗരത്തിലെ കച്ചവടക്കാരില്‍ നിന്നും ലക്ഷകണക്കിന് രൂപയാണ് ഭീഷണിപ്പെടുത്തി ആര്‍.എസ്.എസ് സംഘം പിരിച്ചത്. ഇരുപത്തയ്യായിരം, ഒരു ലക്ഷം, രണ്ടു ലക്ഷം എന്നീ ക്രമത്തില്‍ ഗുണ്ടാ പിരിവാണ് നടത്തിയത്. ആര്‍.എസ്.എസ് തീരുമാനിച്ചു പറയുന്ന തുക കൊടുക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നേരെ കടുത്ത ആക്രമണമാണ് നടത്തിയത്. കൈമനത്തെ ടി.വി.എസ് ഷോറൂമില്‍ ഇരുപത്തയ്യായിരം രൂപയാണ് ചോദിച്ചത്. അഞ്ഞൂറ് രൂപ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി മടങ്ങിയ സംഘം അര്‍ദ്ധരാത്രിയില്‍ കമ്പിപാരയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ഷോറൂം അടിച്ചു തകര്‍ത്തു. നഗരത്തിലെ കച്ചവടക്കാര്‍ക്കുള്ള താക്കീതായാണ് ഈ പ്രവര്‍ത്തിയെ അവര്‍ പ്രചരിപ്പിക്കുന്നത് പ്രൈവറ്റ് ബസുകള്‍ക്ക് തങ്ങളുടെ അംഗീകൃത റൂട്ടില്‍ ബസ് ഓടിക്കണമെങ്കില്‍ പ്രാദേശിക ആര്‍.എസ്.എസുകാര്‍ക്ക് സ്ഥിരം കപ്പം കൊടുക്കണമെന്ന വ്യവസ്ഥയും ഉണ്ടാക്കിയിരിക്കുന്നു.
 
കൂടാതെ വ്യാപക മായ അക്രമങ്ങളും നടക്കുന്നു. മൊട്ടമൂട്ടില്‍ ഉറിയടിയുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും രണ്ടു സി,പി,ഐ(എം) പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പൂവ്വാറില്‍ പാവപ്പെട്ട ഒരു പനകയറ്റ തൊഴിലാളി കുടുംബത്തിന് നേര്‍ക്കായിരുന്നു ആക്രമണം. മകന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായതാണ് കാരണം. വീട് തീയിട്ട് നശിപ്പിക്കാനായിരുന്നു പരിശ്രമം. വീടിനു പുറകില്‍ അടുക്കി വച്ചിരുന്ന വിറകില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുണ്ടായി. പരിസര വാസികള്‍ പെട്ടെന്ന് തീ അണച്ചത് മൂലം അപകടം ഒഴിവായി. കുളത്തൂര്‍ അരശുംമൂട് രാത്രിയില്‍ സി.ഐ.റ്റി.യു ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. പേട്ട ഭഗത് സിംഗ് റോഡിലെ സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി റോയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. കടകംപള്ളി പമ്പ് ഹൗസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ജ്യോതി ശങ്കര്‍, കവില്‍ എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവത്തിന് ദൃക്സാക്ഷിയായി പിടിച്ചു മാറ്റാന്‍ പോയ സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി ജോയിയെ ഭീകരമായി മര്‍ദ്ദിക്കുകയുണ്ടായി.
 
ഇത്തരത്തിലുള്ള നിരവധി ആക്രമണങ്ങളാണ് തുടര്‍ച്ചയായി സമീപ ദിവസങ്ങളില്‍ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊലയാളി സംഘത്തോടൊപ്പമാണ് തങ്ങളുടെ കുട്ടികളെ അയക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നും പല രക്ഷിതാക്കളും ഇത്തവണ തങ്ങളുടെ കുട്ടികളെ ശോഭായാത്രയ്ക്ക് അയക്കാത്തതും, ശോഭായാത്രയുടെ ശോഭ മുന്‍ വര്‍ഷത്തെപ്പോലെ ആക്കാന്‍ കഴിയാത്തതിലുള്ള അരിശവും മൂലമാണ് ആര്‍.എസ്.എസ് ഈ തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ വലിയ ഭയപ്പാടിലാണ്. പോലീസ് നിഷ്ക്രീയമായി നോക്കി നില്‍ക്കുന്നു.
 
ജില്ലയില്‍ സമാധാനാന്തരീക്ഷം സൃഷ്ട്ടിക്കുവാനും, ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പാക്കുവാനും പോലീസിന്റെ ക്രിയാത്മകമായ ഇടപെടലും, ആര്‍.എസ്.എസ് ക്രിമിനല്‍ സംഘത്തിനെതിരെ ശക്തമായ നടപടിയും ഉണ്ടാകണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ശ്രീകൃഷ്ണ ജയന്തിയുടെയും ഘോഷയാത്രയുടെയും മറവില്‍ നഗരത്തിലെ കച്ചവടക്കാരില്‍ നിന്നും ലക്ഷകണക്കിന് രൂപയാണ് ഭീഷണിപ്പെടുത്തി ആര്‍.എസ്.എസ് സംഘം പിരിച്ചത്. ഇരുപത്തയ്യായിരം, ഒരു ലക്ഷം, രണ്ടു ലക്ഷം എന്നീ ക്രമത്തില്‍ ഗുണ്ടാ പിരിവാണ് നടത്തിയത്. ആര്‍.എസ്.എസ് തീരുമാനിച്ചു പറയുന്ന തുക കൊടുക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നേരെ കടുത്ത ആക്രമണമാണ് നടത്തിയത്. കൈമനത്തെ ടി.വി.എസ് ഷോറൂമില്‍ ഇരുപത്തയ്യായിരം രൂപയാണ് ചോദിച്ചത്. അഞ്ഞൂറ് രൂപ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി മടങ്ങിയ സംഘം അര്‍ദ്ധരാത്രിയില്‍ കമ്പിപാരയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ഷോറൂം അടിച്ചു തകര്‍ത്തു. നഗരത്തിലെ കച്ചവടക്കാര്‍ക്കുള്ള താക്കീതായാണ് ഈ പ്രവര്‍ത്തിയെ അവര്‍ പ്രചരിപ്പിക്കുന്നത് പ്രൈവറ്റ് ബസുകള്‍ക്ക് തങ്ങളുടെ അംഗീകൃത റൂട്ടില്‍ ബസ് ഓടിക്കണമെങ്കില്‍ പ്രാദേശിക ആര്‍.എസ്.എസുകാര്‍ക്ക് സ്ഥിരം കപ്പം കൊടുക്കണമെന്ന വ്യവസ്ഥയും ഉണ്ടാക്കിയിരിക്കുന്നു. കൂടാതെ വ്യാപക മായ അക്രമങ്ങളും നടക്കുന്നു. മൊട്ടമൂട്ടില്‍ ഉറിയടിയുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും രണ്ടു സി,പി,ഐ(എം) പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പൂവ്വാറില്‍ പാവപ്പെട്ട ഒരു പനകയറ്റ തൊഴിലാളി കുടുംബത്തിന് നേര്‍ക്കായിരുന്നു ആക്രമണം. മകന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായതാണ് കാരണം. വീട് തീയിട്ട് നശിപ്പിക്കാനായിരുന്നു പരിശ്രമം. വീടിനു പുറകില്‍ അടുക്കി വച്ചിരുന്ന വിറകില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുണ്ടായി. പരിസര വാസികള്‍ പെട്ടെന്ന് തീ അണച്ചത് മൂലം അപകടം ഒഴിവായി. കുളത്തൂര്‍ അരശുംമൂട് രാത്രിയില്‍ സി.ഐ.റ്റി.യു ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. പേട്ട ഭഗത് സിംഗ് റോഡിലെ സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി റോയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. കടകംപള്ളി പമ്പ് ഹൗസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ജ്യോതി ശങ്കര്‍, കവില്‍ എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവത്തിന് ദൃക്സാക്ഷിയായി പിടിച്ചു മാറ്റാന്‍ പോയ സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി ജോയിയെ ഭീകരമായി മര്‍ദ്ദിക്കുകയുണ്ടായി. ഇത്തരത്തിലുള്ള നിരവധി ആക്രമണങ്ങളാണ് തുടര്‍ച്ചയായി സമീപ ദിവസങ്ങളില്‍ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊലയാളി സംഘത്തോടൊപ്പമാണ് തങ്ങളുടെ കുട്ടികളെ അയക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നും പല രക്ഷിതാക്കളും ഇത്തവണ തങ്ങളുടെ കുട്ടികളെ ശോഭായാത്രയ്ക്ക് അയക്കാത്തതും, ശോഭായാത്രയുടെ ശോഭ മുന്‍ വര്‍ഷത്തെപ്പോലെ ആക്കാന്‍ കഴിയാത്തതിലുള്ള അരിശവും മൂലമാണ് ആര്‍.എസ്.എസ് ഈ തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ വലിയ ഭയപ്പാടിലാണ്. പോലീസ് നിഷ്ക്രീയമായി നോക്കി നില്‍ക്കുന്നു. ജില്ലയില്‍ സമാധാനാന്തരീക്ഷം സൃഷ്ട്ടിക്കുവാനും, ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പാക്കുവാനും പോലീസിന്റെ ക്രിയാത്മകമായ ഇടപെടലും, ആര്‍.എസ്.എസ് ക്രിമിനല്‍ സംഘത്തിനെതിരെ ശക്തമായ നടപടിയും ഉണ്ടാകണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Last modified on Monday, 04 January 2016 23:53
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh