ഹാര്‍ബര്‍, പൂന്തുറ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥിയില്ല. കാട്ടായിക്കോണത്ത് സ്വതന്ത്രനെ തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രചരിപ്പിച്ച് ബിജെപി പിന്തുണയ്ക്കുകയാണ്. ഫോര്‍ട്ടിലും സ്വതന്ത്രനെയാണ് പിന്തുണയ്ക്കുന്നത്. ഏഴു വാര്‍ഡുകളില്‍ ബിജെപിയും എസ്എന്‍ഡിപിയും ധാരണ ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞതവണത്തെപോലെ ചിലയിടങ്ങളില്‍ ബിജെപിയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. തലസ്ഥാനത്തെ ബിജെപി എന്നും വോട്ടുകച്ചവടത്തില്‍ സമര്ഥന്മാരാണ്. അനന്തപുരി ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മനോഭാവത്തിന് കളങ്കം വരുത്താന്‍ ഇത്തവണ ഒരു ശക്തിക്കും കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു.
Last modified on Monday, 04 January 2016 23:53