ആനാവൂര്‍ നാഗപ്പന്, കെ എസ് സുനില്‍കുമാര്‍, ഡി കെ ശശി, ജി കുമാര്‍, ആര് പരമേശ്വരന്‍പിള്ള, കെഎംസിഎസ്യു സംസ്ഥാന പ്രസിഡന്റ് എ ഉണ്ണി, ജനറല്‍ സെക്രട്ടറി എ നൂജും തുടങ്ങിയവര്‍ സംസാരിച്ചു.കേരള മുനിസിപ്പല്‍ ആന്‍ഡ് സ്റ്റാഫ് കോര്പറേഷന് യൂണിയന്റെ ആഭിമുഖ്യത്തില്‍ നാരായണന്‍നായര്‍ രക്തസാക്ഷിദിനം ആചരിച്ചു. നാരായണന്‍നായരുടെ വസതിയായ ആലത്തൂരിലെ രക്തസാക്ഷികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന് എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം നഗരസഭയില്‍ പ്രത്യേകം ക്രമീകരിച്ച രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് രക്തദാന ക്യാമ്പും ഉണ്ടായി. റീജണല്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ നടന്ന രക്തദാനക്യാമ്പ് മുന്‍ മേയര്‍ കെ ചന്ദ്രിക ഉദ്ഘാടനംചെയ്തു. അനുസ്മരണയോഗത്തില്‍ വിഭു പിരപ്പന്‍കോട് "മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അനൂപ് റോയി അധ്യക്ഷനായി. വിനോദ് സ്വാഗതവും ആര് ബി രാകേഷ് നന്ദിയും പറഞ്ഞു. ആറ്റിങ്ങല്‍ നഗരസഭയിലെ അനുസ്മരണയോഗം ബി സത്യന് എംഎല്‍എ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, ഏരിയ സെക്രട്ടറി രാമു എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് മനോജ്കുമാര്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പ്രമോദ്കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സമീഷ് നന്ദിയും പറഞ്ഞു.നെടുമങ്ങാട് നഗരസഭയില്‍ രക്തസാക്ഷികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. ഡോ. ബാലചന്ദ്രന് സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് രാജന് മൈക്കിള്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ബഷീര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശശികുമാര്‍ നന്ദിയും പറഞ്ഞു.നെയ്യാറ്റിന്‍കര നഗരസഭയില്‍ രക്തസാക്ഷികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. സുമേഷ് കൃഷ്ണന് സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് സജേഷ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ജയരാജ് സ്വാഗതവും യൂണിറ്റ് ട്രഷറര്‍ രാജേഷ് നന്ദിയും പറഞ്ഞു.
Last modified on Monday, 04 January 2016 23:53നാരായണന്‍നായരെ അനുസ്മരിച്ചു
ആര്‍എസ്എസ്-ബിജെപി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ നാരായണന്‍നായരുടെ രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. രാവിലെ 9ന് നാരായണന്‍നായരുടെ സ്മൃതിമണ്ഡപത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് പാലിയോട് ജങ്ഷനില്‍ അനുസ്മരണയോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു. പടിവാതില്‍ക്കലെത്തിയ ഫാസിസത്തെ അവഗണിച്ച് പ്രതിരോധിക്കാന്‍ താമസിച്ചാല്‍ നന്മയുടെ കുലത്തെ അതു വിഴുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

CPIM TVM DC
Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.
Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com