അനുസ്മരണങ്ങള്‍

20 November 2015   |    Written by    |   Published in rememberances
Rate this item
(0 votes)

 

ജയദേവന്‍ മാസ്റ്റര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 2015 നവംബര്‍ 20ന്, 21 വര്‍ഷം തികയുന്നു. സിപിഐ എം തിരുവനന്തപുരം  ജില്ലാ  കമ്മിറ്റി  അംഗമായിരിക്കെയാണ് ത്യാഗോജ്വലമായ തന്റെ രാഷ്ട്രീയജീവിതത്തിന്  നടുവില്‍നിന്ന്  മാസ്റ്റര്‍ നമ്മെ വിട്ടുപിരിഞ്ഞത്.

19 November 2015   |    Written by    |   Published in rememberances
Rate this item
(0 votes)

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ കാലപ്രവര്‍ത്തകനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവു മായിരുന്ന സ. ഒ ജെ ജോസഫ് അന്തരിച്ചിട്ട് നവംര്‍ 19ന് 24 വര്‍ഷം തികയുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സ. ഒ ജെ. ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായി ഉയര്‍ന്നത്.

18 November 2015   |    Written by    |   Published in rememberances
Rate this item
(0 votes)

സി പി ഐ എം നേതാവും പ്രമുഖ ട്രേഡ് യൂണിയന്‍ സംഘാടകനുമായിരുന്ന സ.തോപ്പില്‍ ധര്‍മ്മരാജന്‍ വിട്ടുപിരിഞ്ഞിട്ട് നവംബര്‍ 18ന് മുപ്പത് വര്‍ഷം തികയുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി ഐ ടി യു ജില്ലാ സെക്രട്ടറിയുമായിരിക്കെയാണ് അന്ത്യം.  വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സഖാവ് അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവായി ജീവിത യാതനകളില്‍ കഴിഞ്ഞിരുന്ന നെയ്ത്ത് തൊഴിലാളികളെ വര്‍ഗരാഷ്ട്രീയത്തില്‍ അണിനിരത്തുന്നതില്‍ നിസ്തുല പങ്കു വഹിച്ചു. കുളത്തൂര്‍ പ്രദേശത്തും നാടിന്‍റെ വിവിധ മേഖലയിലുള്ള നെയ്ത്തുകാരെ സംഘടിപ്പിച്ചു.

05 November 2015   |    Written by    |   Published in rememberances
Rate this item
(0 votes)

സ. നാരായണന്‍ നായരുടെ ധീരരക്തസാക്ഷിത്വത്തിന് നവംബര്‍ 5ന് രണ്ട് വര്‍ഷമാകുന്നു. സിപിഐ എംമുന്‍ ബ്രാഞ്ച് സെക്രട്ടറി, കേരളാ മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ്‌ യൂണിയന്‍ സംസ്ഥാനക്കറ്റി അംഗം, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, വിട്ടിയറം ക്ഷേത്ര ഭാരവാഹി, പൊതു പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നിറസാന്നിധ്യമായിരുന്നു നാട്ടുകാരുടെ പ്രിയപ്പെട്ട 'സതിയണ്ണന്‍'എന്ന നാരായണന്‍ നായര്‍.


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh