കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധത്തിനായി ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തിതുടങ്ങി. വൈകിട്ട് നാലിന് പ്രതിരോധം തുടങ്ങും. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ധര്‍ണാ കേന്ദ്രങ്ങളിലേക്ക് നീങ്ങി തുടങ്ങി. ചെങ്കൊടിയേന്തി പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ പ്രതിരോധത്തിനെത്തുന്നത്. ഉച്ചയോടെതന്നെ റോഡിലെങ്ങും ചെറിയ പ്രകടനങ്ങള്‍ എത്തിതുടങ്ങിയിരുന്നു.
എംസി റോഡില്‍ അങ്കമാലിമുതല്‍ കേശവദാസപുരംവരെ 241 കിലോമീറ്ററും, വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, ഇടുക്കിയില്‍ 75 കിലോമീറ്ററും ജനകീയ പ്രതിരോധ ധര്‍ണ സംഘടിപ്പിക്കും. ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ധര്‍ണ നടത്തുന്നത്. നാലിനാരംഭിക്കുന്ന പ്രതിരോധത്തില്‍ 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും.അഞ്ചിന് പ്രതിരോധം അവസാനിപ്പിക്കും.
ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും.ഇങ്ങേയറ്റം തിരുവനന്തപുരത്ത് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അണിചേരും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവരും രാജ്ഭഭവന് മുന്നില്‍ പങ്കെടുക്കും.
പ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ലഘുലേഖാവിതരണവും കുടുംബയോഗങ്ങളും കാല്നടജാഥകളും പോസ്റ്ററും ചുവരെഴുത്തുമായി ദിവസങ്ങള്‍ക്കുമുമ്പുതന്നെ നാടുണര്‍ന്നുകഴിഞ്ഞു. കുടുംബയോഗങ്ങളിലും കാല്‍നടജാഥകളിലും ആയിരങ്ങളാണ് അണിനിരന്നത്. നാടിന്റെ മുക്കിലുംമൂലയിലുംവരെ സഞ്ചരിച്ച കാല്‍നടജാഥകളെ പുതിയ തലമുറ ആവേശത്തോടെ സ്വീകരിച്ചു. നൂതനമായ സമരപ്രചാരണരീതികള്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചെങ്കനല്‍ എന്ന ഹ്രസ്വചിത്രത്തിനും വന്‍ സ്വീകരണം ലഭിച്ചു.
- See more at: http://deshabhimani.com/news-kerala-all-latest_news-491172.html#sthash.ng7DOyZE.dpufജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കി ചിട്ടയായി നടത്തിയ ജനകീയ ധര്‍ണ്ണ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. പ്രധാനപ്പെട്ട എല്ലാ ജംഗ്ഷനുകളിലും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. തലസ്ഥാനത്തെ പ്രധാന സമര കേന്ദ്രമായി മാറിയ രാജ്ഭവന് മുന്നില്‍ ചേര്‍ന്ന വമ്പിച്ച പൊതുയോഗം സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് സ്വാഗതവും പാളയം ഏര്യാ സെക്രട്ടറി എ.എ.റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയര്‍ അഡ്വ.കെ.ചന്ദ്രിക, കടന്നപ്പള്ളി രാമചന്ദ്രന്, വി.സുരേന്ദ്രന് പിള്ള, ഏഴാച്ചേരി രാമചന്ദ്രന്, വി.കാര്ത്തികേയന് നായര്‍, പ്രൊഫ.കെ.എന്‍.ഗംഗാധരന്, ചെറിയാന് ഫിലിപ്പ്, ആര്.പാര്‍വ്വതീ ദേവി, എ.ഡി.ദാമോദരന്‍, ടി.രാധാമണി, പ്രഭാവര്‍മ്മ, എന്‍.മാധവന്‍കുട്ടി, ഡോ.പി.കെ.മോഹന്‍ലാല്‍, വി.കെ.ജോസഫ്, സി.പി.അബൂബേക്കര്‍ തുടങ്ങി നാനാ മേഖലകളിലെ പ്രശസ്തരായ വ്യക്തികള്‍ സമരമുഖത്ത് അണിനിരന്നു. ഫാസിസ്റ്റ് ഭരണത്തിനെതിരെ വിശാലമായ ക്യാന്‍വാസില്‍ കൂട്ടച്ചിത്ര രചനയും നടന്നു. കാരയ്ക്കാ മണ്ഡപം വിജയകുമാര്‍, വിനോദ് വൈശാഖി, രവീന്ദ്രന് പൂവത്തൂര്‍, ഈശ്വരന് നമ്പൂതിരി, ഷാജി പാല്‍ക്കുളങ്ങര , സുശ്രുതന്,വി.വി.കാരയ്ക്കാട്, സുബാഷ്, അനില്‍കുമാര്‍ തുടങ്ങിയ ചിത്രകാരന്മാര് ചിത്ര രചനയില്‍ പങ്കെടുത്തു. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്, പിണറായി വിജയന് തുടങ്ങിയ നേതാക്കളും ചിത്രകാരന്മാരോടൊപ്പം ചിത്ര രചനയില്‍ പങ്കാളികളായി. പ്രശസ്ത ഗായകന് പാച്ചല്ലൂര്‍ ഷാഹുലും കുഞ്ഞു ഗായിക പ്രാര്‍ത്ഥനയും പാടിയ ഗാനങ്ങള്‍ സമരമുഖത്തും പ്രവര്‍ത്തകര്‍ക്കും ആവേശമായി.
പാര്‍ടി സംസ്ഥാന കമ്മറ്റി അംഗങ്ങളായ പിരപ്പന്‍കോട് മുരളി, കോലിയക്കോട് കൃഷ്ണന് നായര്‍ എം.എല്‍.എ, വി.ശിവന്‍കുട്ടി എം.എല്‍.എ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എസ്.കെ.ആശാരി, സി.അജയകുമാര്‍, വി.കെ.മധു, എന്‍.രതീന്ദ്രന്‍, വി.പി.മുരളി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ടി ജില്ലാ കമ്മിറ്റി അംഗങ്ങളും ഏര്യാ സെക്രട്ടറിമാരുമായ ജി.രാജന്, കെ.സി.വിക്രമന്, ചെറ്റച്ചല്‍ സഹദേവന്, കരമന ഹരി, പുല്ലുവിള സ്റ്റാന്‍ലി, ബി.എസ്.രാജീവ്, സി.കെ.ഹരീന്ദ്രന്‍, ബി.സത്യന് എം.എല്‍.എ, തിരുവല്ലം ശിവരാജന്, എം.എം.ബഷീര്‍, വി.ജയപ്രകാശ്, ആര്.രാമു, പുത്തന്‍കട വിജയന്, എസ്.സുന്ദരേശന്, പി.രാജേന്ദ്രകുമാര്‍, ഐ.ബി.സതീഷ്, മടവൂര്‍ അനില്‍, കെ.എസ്.സുനില്‍കുമാര്‍, വെങ്ങാനൂര്‍ ഭാസ്കരന്, ഡി.കെ.മുരളി, പി.ബിജു, പട്ടം.പി.വാമദേവന് നായര്‍, ഡബ്ല്യു.ആര്.ഹീബ, വിജോയി, ആര്.സുഭാഷ്, പി.രാമചന്ദ്രന് നായര്‍, എസ്. ശ്രീകണ്ഠേശന്‍ ,എസ്.എസ്.രാജലാല്‍, ജെ.അരുന്ധതി, ജി.രാജു, ജി.സദാനന്ദന്, എസ്.പുഷ്പലത, അഡ്വ.എസ്.എ. സുന്ദര്‍, സി.ലെനിന്, പി.എസ്.ഹരികുമാര്‍, കല്ലിയൂര്‍ ശ്രീധരന്, കെ.ആന്‍സലന്‍, കടകുളം ശശി, ഡി.കെ.ശശി, അഡ്വ.ഷൗക്കത്തലി,അഡ്വ. ഷാജഹാന് തുടങ്ങിയ നേതാക്കള്‍ പ്രധാന കേന്ദ്രങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചു.
ജനകീയ പ്രതിരോധ സമരം തലസ്ഥാന ജില്ലയില്‍ ചരിത്ര വിജയമാക്കിയ മുഴുവന്‍ പാര്‍ടി അംഗങ്ങളെയും പാര്‍ടി ബന്ധുക്കളെയും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രസ്ഥാനങ്ങളെയും മറ്റ് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന മഹത് വ്യക്തികളെയും പ്രക്ഷോഭത്തില്‍ അണി നിരന്ന ബഹുജനങ്ങളെയും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് അഭിവാദ്യം ചെയ്തു.