സെക്രട്ടറിയുടെ പേജ്

റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലും മലബാര്‍ ക്യാന്‍സര്‍ സെന്ററിലും രോഗികളില്‍ നിന്ന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജും ടെസ്റ്റുകള്‍ക്കുള്ള ഫീസും വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ റദ്ദാക്കണം

തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിനും മലബാര്‍ ക്യാന്‍സര്‍ സെന്ററിനും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് രോഗികളില്‍ നിന്ന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജും ടെസ്റ്റുകള്‍ക്കുള്ള ഫീസും വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഉടന്‍ റദ്ദാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധത്തിനായി ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തിതുടങ്ങി. വൈകിട്ട് നാലിന് പ്രതിരോധം തുടങ്ങും. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ധര്‍ണാ കേന്ദ്രങ്ങളിലേക്ക് നീങ്ങി തുടങ്ങി. ചെങ്കൊടിയേന്തി പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ പ്രതിരോധത്തിനെത്തുന്നത്. ഉച്ചയോടെതന്നെ റോഡിലെങ്ങും ചെറിയ പ്രകടനങ്ങള്‍ എത്തിതുടങ്ങിയിരുന്നു.

എംസി റോഡില്‍ അങ്കമാലിമുതല്‍ കേശവദാസപുരംവരെ 241 കിലോമീറ്ററും, വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, ഇടുക്കിയില്‍ 75 കിലോമീറ്ററും ജനകീയ പ്രതിരോധ ധര്‍ണ സംഘടിപ്പിക്കും. ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ധര്‍ണ നടത്തുന്നത്. നാലിനാരംഭിക്കുന്ന പ്രതിരോധത്തില്‍ 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും.അഞ്ചിന് പ്രതിരോധം അവസാനിപ്പിക്കും.

ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും.ഇങ്ങേയറ്റം തിരുവനന്തപുരത്ത് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അണിചേരും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും രാജ്ഭഭവന് മുന്നില്‍ പങ്കെടുക്കും.

പ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ലഘുലേഖാവിതരണവും കുടുംബയോഗങ്ങളും കാല്‍നടജാഥകളും പോസ്റ്ററും ചുവരെഴുത്തുമായി ദിവസങ്ങള്‍ക്കുമുമ്പുതന്നെ നാടുണര്‍ന്നുകഴിഞ്ഞു. കുടുംബയോഗങ്ങളിലും കാല്‍നടജാഥകളിലും ആയിരങ്ങളാണ് അണിനിരന്നത്. നാടിന്റെ മുക്കിലുംമൂലയിലുംവരെ സഞ്ചരിച്ച കാല്‍നടജാഥകളെ പുതിയ തലമുറ ആവേശത്തോടെ സ്വീകരിച്ചു. നൂതനമായ സമരപ്രചാരണരീതികള്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചെങ്കനല്‍ എന്ന ഹ്രസ്വചിത്രത്തിനും വന്‍ സ്വീകരണം ലഭിച്ചു.

- See more at: http://deshabhimani.com/news-kerala-all-latest_news-491172.html#sthash.ng7DOyZE.dpuf
ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരെ സൗഹൃദം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ ചികിത്സ നല്‍കുന്നത്. തൊട്ടടുത്ത വിഭാഗങ്ങള്‍ക്കായി ആശ്രയിക്കുന്നത് കാരുണ്യപദ്ധതിയാണ്. ആ ഇനത്തില്‍ ഒരു കോടിയോളം രൂപ ഇപ്പോള്‍ തന്നെ ആര്‍സിസിക്ക് ലഭിക്കാനുണ്ട്. മാത്രവുമല്ല, കാരുണ്യപദ്ധതി അവതാളത്തിലാണെന്ന് ധനമന്ത്രി തന്നെ ഇതിനകം സമ്മതിച്ചിട്ടുമുണ്ട്. അതിനാല്‍ കാരുണ്യ പദ്ധതിയില്‍നിന്ന് തുടര്‍ന്ന് പണം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. സാധാരണഗതിയിലുള്ള ഐഎംആര്‍ടി റേഡിയേഷന് പോലും ഒന്നരലക്ഷത്തോളം രൂപ ചെലവ് വരും. ബ്ലഡ് ക്യാന്‍സര്‍ പോലുള്ള മാരക രോഗം ബാധിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപയോളം ചെലവുവരുന്നുണ്ട്. ക്യാന്‍സര്‍ രോഗികളെ സംരക്ഷിക്കാന്‍ കൂടുതല്‍ ഉദാരമായ ചികിത്സാവ്യവസ്ഥകളും സൗജന്യവും സാര്‍വത്രികവുമായ ചികിത്സകളുമാണ് വേണ്ടത്.
 
ഇത് കണ്ടറിഞ്ഞുള്ള തീരുമാനവും നടപടിയുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. എല്ലാവിധ സേവനതുറയില്‍നിന്നും പിന്‍വാങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ആര്‍സിസിക്കുള്ള ധനസഹായവും കുറയ്ക്കുകയാണ്. ആ ന്യായം പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ക്യാന്‍സര്‍ രോഗികളെ പിഴിയാന്‍ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത് പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ല. ആര്‍സിസിയില്‍ സേവന നികുതി വര്‍ധിപ്പിക്കാനും ചികിത്സാ ഫീസ് വര്‍ധിപ്പിക്കാനുമുള്ള ഏത് നീക്കത്തെയും പരാജയപ്പെടുത്താന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Last modified on Monday, 04 January 2016 23:51
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh