സെക്രട്ടറിയുടെ പേജ്

ജനറല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാരും വകുപ്പ് മന്ത്രിയും പിന്തിരിയണം

ദിനം തോറും ആയിരങ്ങള്‍ ചികിത്സ തേടി എത്തുന്ന ജനറല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാരും വകുപ്പ് മന്ത്രിയും പിന്തിരിയണം. ആശുപത്രിയില്‍ സൂപ്രണ്ട് ഇല്ലാതായി അഞ്ച് മാസം കഴിഞ്ഞിട്ടും പുതിയ സൂപ്രണ്ടിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ കുടുതല്‍ ഗുരുതരമാക്കുന്നത്. ദിവസവും നിരവധി ശസ്ത്ര ക്രീയകള്‍ നടത്തുന്ന സര്‍ജിക്കല്‍ കോംപ്ലക്‌സിലെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് അത് നേരെയാക്കാന്‍ ഒരു മാസത്തോളം വേണ്ടി വന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധത്തിനായി ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തിതുടങ്ങി. വൈകിട്ട് നാലിന് പ്രതിരോധം തുടങ്ങും. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ധര്‍ണാ കേന്ദ്രങ്ങളിലേക്ക് നീങ്ങി തുടങ്ങി. ചെങ്കൊടിയേന്തി പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ പ്രതിരോധത്തിനെത്തുന്നത്. ഉച്ചയോടെതന്നെ റോഡിലെങ്ങും ചെറിയ പ്രകടനങ്ങള്‍ എത്തിതുടങ്ങിയിരുന്നു.

എംസി റോഡില്‍ അങ്കമാലിമുതല്‍ കേശവദാസപുരംവരെ 241 കിലോമീറ്ററും, വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, ഇടുക്കിയില്‍ 75 കിലോമീറ്ററും ജനകീയ പ്രതിരോധ ധര്‍ണ സംഘടിപ്പിക്കും. ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ധര്‍ണ നടത്തുന്നത്. നാലിനാരംഭിക്കുന്ന പ്രതിരോധത്തില്‍ 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും.അഞ്ചിന് പ്രതിരോധം അവസാനിപ്പിക്കും.

ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും.ഇങ്ങേയറ്റം തിരുവനന്തപുരത്ത് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അണിചേരും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും രാജ്ഭഭവന് മുന്നില്‍ പങ്കെടുക്കും.

പ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ലഘുലേഖാവിതരണവും കുടുംബയോഗങ്ങളും കാല്‍നടജാഥകളും പോസ്റ്ററും ചുവരെഴുത്തുമായി ദിവസങ്ങള്‍ക്കുമുമ്പുതന്നെ നാടുണര്‍ന്നുകഴിഞ്ഞു. കുടുംബയോഗങ്ങളിലും കാല്‍നടജാഥകളിലും ആയിരങ്ങളാണ് അണിനിരന്നത്. നാടിന്റെ മുക്കിലുംമൂലയിലുംവരെ സഞ്ചരിച്ച കാല്‍നടജാഥകളെ പുതിയ തലമുറ ആവേശത്തോടെ സ്വീകരിച്ചു. നൂതനമായ സമരപ്രചാരണരീതികള്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചെങ്കനല്‍ എന്ന ഹ്രസ്വചിത്രത്തിനും വന്‍ സ്വീകരണം ലഭിച്ചു.

- See more at: http://deshabhimani.com/news-kerala-all-latest_news-491172.html#sthash.ng7DOyZE.dpuf
ആശുപത്രി വളപ്പിന് പുറത്താണ് ലാബും എക്‌സ്‌റേ യൂണിറ്റും. സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും രോഗികളെ ഇതിലേക്ക് എത്തിക്കാന്‍ രോഗികളും ബന്ധുക്കളും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ആശുപത്രി വളപ്പിനുള്ളിലെ റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്താല്‍ വന്‍ കുഴികളില്‍ വെള്ളം നിറയും. ജീവനക്കാരും രോഗികളും വാര്‍ഡില്‍ നിന്നും പുറത്തിറങ്ങിയാല്‍ വാര്‍ഡിലെ കുഴിയില്‍ വീഴും. ഗുരുതര രോഗം ബാധിച്ചവരെ ഈ വെള്ളക്കെട്ടിലൂടെ വേണം വീല്‍ചെയറുകളില്‍ വാര്‍ഡുകളില്‍ എത്തിക്കാന്‍. അത്യാവശ്യത്തിന് ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനവും ഇപ്പോള്‍ അവതാളത്തിലാണ്.
 
സര്‍ജിക്കല്‍ വാര്‍ഡുകളില്‍ പോലും മാലിന്യം കൊണ്ടു നിറഞ്ഞു. ശുചീകരണത്തിനാവശ്യമായ ലോഷ്യന്‍ പോലും അധികൃതര്‍ ലഭ്യമാക്കുന്നില്ലാ എന്ന് ജീവനക്കാര്‍ പരാതിപ്പെടുകയാണ്. ഈ ആവലാതികളുടെയും പരാതികളുടെയും നടുവില്‍ നിന്ന് ആശുപത്രിയെ സംരക്ഷിക്കുന്നതിന് പകരം സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി മാറ്റിയതായി പ്രഖ്യാപിപ്പിക്കുകയാണ് ഉണ്ടായത്. ഒരു മെഡിക്കല്‍ കോളേജിന് അവശ്യം വേണ്ടുന്ന യാതൊരു വിധ പശ്ചാതല സൗകര്യവും ഇവിടെ ഇല്ലെന്നിരിക്കെ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം തികഞ്ഞ വഞ്ചനയാണ്. ജനറല്‍ ആശുപത്രിയെ തട്ടിക്കൂട്ട് മെഡിക്കല്‍ കോളേജ് ആക്കാനള്ള ശ്രമം മെഡിക്കല്‍ കൗണ്‍സില്‍ അടക്കം അംഗീകരിക്കുകയുമില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള പരിമിതികള്‍ക്ക് പരിഹാരം കാണാനും സ്ഥിരം സൂപ്രണ്ടിന്റെ ലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണം.
 
ജില്ലയില്‍ പുതിയ മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് തന്നെ നിലവിലുള്ള പുരാതന ആതുരശുശ്രൂഷ കേന്ദ്രമായ ജനറല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള ഏത് നീക്കത്തേയും ശക്തമായി ചെറുക്കാന്‍ ആവശ്യമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരും .
Last modified on Monday, 04 January 2016 23:51
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh