സി.പി.ഐ(എം) തൈക്കാട് എ ബ്രാഞ്ച് അംഗമായ ഇ.ഷമീറിന്റെ വീട്ടിലെത്തിയ പോലീസ് ഇദ്ദേഹത്തിന്റെ അനുജനെ മര്‍ദ്ദിച്ചു. രാത്രി 1.30 ഓടെ പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ.സി. സജീവിന്റെ വീടിനു മുന്നിലെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഗേറ്റ് ചാടികടന്ന് അകത്തു പോവുകയും വാതില്‍ നശിപ്പിക്കുകയും ചെയ്തു. 3 ദിവസങ്ങള്‍ക്ക് മുമ്പ് തൈക്കാട് സമന്വയ ജംഗ്ഷനില്‍ അമിതവേഗതയില്‍ ബൈക്കില്‍ യാത്ര ചെയ്തുവെന്നാരോപിച്ച് 19 കാരനായ രാഹുലിനെ തടഞ്ഞു നിര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ എസ്.ഐ നാട്ടുകാര്‍ക്കെതിരെ തിരിയുകയും ബോധപൂര്‍വ്വം നാട്ടുകാര്‍ക്കെതിരെ കേസുകള്‍ എടുക്കുകയും ചെയ്തു. ഈ കേസിലെ പ്രതികളെ പിടിക്കാന്‍ എന്ന വ്യാജേനയാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അര്‍ദ്ധരാത്രി വനിതാപോലീസിനെ ഒഴിവാക്കി വീടുകളിലേയ്ക്ക് അതിക്രമിച്ചു കയറിയത്. ഇത് 3-ാം മത്തെ തവണയാണ് ഈ പ്രദേശത്ത് എസ്.ഐ.യുടെ നേതൃത്വത്തില്‍ അതിക്രമം നടക്കുന്നത്. പൊതുവെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ബോധപൂര്‍വ്വം അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരനായ എസ്.ഐയ്ക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Last modified on Monday, 04 January 2016 23:51കോലിയക്കോട് പ്രദേശത്തെ പോലീസ് അതിക്രമം കുറ്റവാളികളായഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കണം
തൈക്കാട് സമന്വയ നഗറില്‍ വെഞ്ഞാറമൂട് പോലീസിന്റെ അതിക്രമം. പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുടെയും സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെയും വീടുകള്‍ക്ക് നേരെ വെഞ്ഞാറമൂട് എസ്.ഐ.റിയാസ് രാജയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആക്രമണം നടത്തിയത്. അര്‍ദ്ധരാത്രിയോടെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുകളില്‍ അതിക്രമിച്ചു കടക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ചെയ്തു. രാത്രി 12.30 ഓടെ തൈക്കാട് സ്വദേശിയായ മഹേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പോലീസ് ഇയാളെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച മഹേഷിന്റെ അമ്മയോട് പോലീസുകാര്‍ തട്ടികയറുകയും ചീത്തവിളിക്കുകയും ചെയ്തു. തുടര്‍ന്ന് സി.പി.ഐ(എം) തൈക്കാട് ബി ബ്രാഞ്ച് സെക്രട്ടറി കെ.രാജേഷിന്റെ വീട്ടിന്റെ പിന്‍ഭാഗത്തെ വാതില്‍ പോലീസ് ചവിട്ടി തകര്‍ക്കുകയും , രാജേഷിന്റെ ഭാര്യയെയും മകളേയും അസഭ്യം പറയുകയും ചെയ്തു.

CPIM TVM DC
Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.
Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com