തിരുവനന്തപുരം നഗരത്തില്‍ മാസങ്ങളായി പ്ലാസ്റ്റിക് ശേഖരണം മുടങ്ങിക്കിടക്കുന്നു എന്നത് തെറ്റായ കാര്യമാണ്. ശുചിത്വ വാര്‍ഡുകളില്‍ നിന്നാണ് പ്ലാസ്റ്റിക് പ്രത്യേകമായി ശേഖരിക്കുന്നത്. ഈ വാര്‍ഡുകളില്‍ നിന്നെല്ലാം പ്ലാസ്റ്റിക് നഗരസഭ ശേഖരിച്ച് നീക്കം ചെയ്യുുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചിച്ചാണ് ക്ലീന്‍ കേരള കമ്പനിയ്ക്ക് 50 ലക്ഷം രൂപ നഗരസഭ ഡെപ്പോസിറ്റ് നല്‍കിയത്. നഗരസഭയില്‍ നിന്നും പ്ലാസ്റ്റിക്കും, ഇ-വേസ്റ്റും എടുത്തുകൊള്ളാം എതായിരുന്നു വൃവസ്ഥ. എന്നാല്‍ ക്ലീന്‍ കേരള കമ്പിനിയ്ക്ക് പ്ലാസ്റ്റിക്കും, ഇ-വേസ്റ്റും ശേഖരിച്ചത് നീക്കം ചെയ്യാന്‍ സംവിധാനങ്ങളിലായിരുന്നു. തമിഴ്നാട് ഈ റോഡിലുള്ള നെപ്റ്റിയൂ എന്ന സ്വകാര്യ സ്ഥാപനത്തിനാണ് അവര്‍ പ്ലാസ്റ്റിക് കൈമാറിയിരുത്. അവര്‍ പിന്മാറിയതോടെ ക്ലീന്‍ കേരള കമ്പിനിയ്ക്ക് പ്ലാസ്റ്റിക് എടുക്കാന്‍ കഴിയാതെ വന്നു. എന്നാല്‍ നഗരസഭ ശേഖരിച്ചുകൊണ്ടിരു പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ ഇതോടൊപ്പം സമാന്തര സംവിധാനം ഉറപ്പാക്കുകയും പ്ലാസ്റ്റിക് ചില സ്വകാര്യ സംരംഭകര്‍ക്ക് കൈമാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും വൃക്തമാകുത് ക്ലീന്‍ കേരള കമ്പിനിയെ വിശ്വസിച്ച കോര്പ്പറേഷന് വെട്ടിലാക്കപ്പെട്ടതാണ്. ഏതോ ഒരു സ്വകാര്യ ഏജന്‍സിയെ വിശ്വസിച്ച് കോര്‍പ്പറേഷന്റെ പ്ലാസ്റ്റിക് എടുത്തുകൊള്ളാമെന്ന് ഉറപ്പ് നല്കിയ ക്ലീന്‍ കേരള കമ്പിനിയെ എങ്ങനെയാണ് വിശ്വസിക്കാന്‍ കഴിയുന്നത്.
പ്ലാസ്റ്റിക് വേര്‍തിരിക്കാന്‍ 2500 സ്ക്വയര്‍ ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം വേണമെന്ന് നിബന്ധന അംഗീകരിക്കാന്‍ നഗരസഭ തയ്യാറാകാത്തതുമൂലം പ്ലാസ്റ്റിക് ശേഖരണം മുടങ്ങി എന്ന വാര്‍ത്ത തെറ്റാണ്. പ്ലാസ്റ്റിക് ശേഖരിക്കുുന്നുണ്ട്. ക്ലീന്‍ കേരള കമ്പിനി ആവശ്യപ്പെട്ടതു പ്രകാരം 2500 സ്ക്വയര്‍ ച.മീറ്റര്‍ സ്ഥലം ആവശ്യപ്പെട്ടത് പ്രകാരം നല്കുകയുണ്ടായി. നാഷണല്‍ അര്‍ബന്‍ ലൈവിലി ഹുഡ് മിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് അവിടെ ഷെഡ് നിര്‍മ്മിച്ച് നല്കി.
ക്ലീന്‍കേരള കമ്പിനി വലിയ വാഗ്ദാനം നല്കി പ്ലാസ്റ്റിക് മുഴുവന്‍ ശേഖരിക്കുമെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പ് നല്‍കിയെങ്കിലും അതിന് കഴിയാതെ വതോടെ നഗരസഭയുമായി യാതൊരു തരത്തിലും ബന്ധപ്പെടുതിനോ പകരം സംവിധാനം ഒരുക്കി നല്‍കുതിനോ തയ്യാറായില്ല. പ്ലാസ്റ്റിക് വേര്തിരിക്കുതിനുള്ള ഷെഡിന്റെ നിര്‍മ്മാണത്തിന് ക്ലീന്‍കേരള കമ്പിനിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട യാതൊരു മുന്‍കൈയും ഉണ്ടായില്ല.
ഇതാണ് സാഹചര്യം. ക്ലീന്‍ കേരള കമ്പിനി പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. യാതൊരു സംവിധാനം ഇല്ലാതെ തിരുവനന്തപുരം നഗരത്തിലെ പ്ലാസ്റ്റിക് എടുത്തുകൊള്ളാം എന്ന് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചത് ക്ലീന്‍ കേരള കമ്പിനി അധികൃതരാണ്. എാല്‍ വാര്‍ത്തയില്‍ ഇതൊന്നും പരിശോധിച്ചിട്ടില്ല എുമാത്രമല്ല അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകെ തെറ്റിദ്ധിരിപ്പാക്കാനാണ് മനോരമ പത്രത്തിന്റെയും ലേഖകന്റെയും ശ്രമം.